ടാറ്റാ ക്രൂസിബിള്‍ ക്വിസ് മത്സരം: നിതിന്‍ സുരേഷ്-അരുണ്‍ തോമസ് ടീം ജേതാക്കള്‍

tccq-kochi-runners-upകൊച്ചി: പതിമൂന്നാമത് ടാറ്റാ ക്രൂസിബിള്‍ കോര്‍പറേറ്റ് ക്വിസിന്റെ കൊച്ചി മേഖല റൗണ്ടില്‍ മലയാള മനോരമയില്‍ നിന്നുള്ള നിതിന്‍ സുരേഷ്-അരുണ്‍ തോമസ് ടീം ജേതാക്കളായി. അമുലില്‍ നിന്നുള്ള ഡെിസ് ഡാനിയേല്‍-കൃഷ്ണ ശേഷാധ്രി എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി.

52 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ജേതാക്കളായ മലയാള മനോരമ ടീം ദേശീയ തല മത്സരത്തില്‍ മറ്റു പ്രാദേശിക മത്സരങ്ങളിലെ വിജയികളുമായി ഏറ്റുമുട്ടും. ജേതാക്കളെയും റണ്ണേഴ്‌സ് അപ്പിനെയും കൂടാതെ ടോപ്പ് 6-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു 4 ടീമുകള്‍ എസ്‌സിഎംഎസ് ഗ്രൂപ്പില്‍ നിന്നുള്ള വിപുല്‍ കുമാര്‍-ജസ്റ്റീന്‍ ജോയ്, യുടിഐ എഎംസി ലിമിറ്റഡില്‍ നിന്നുള്ള എസ് നാരായണന്‍-ഡെസ്‌കാര്‍ടെസ് മാത്യു, ഫാക്ട് (എഫ്എസിടി) നിന്നുള്ള അനില്‍ രാഘവന്‍-രാമകൃഷ്ണന്‍. എന്‍, ഇവൈജിബിഎസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുള്ള മെല്‍ബിന്‍ എബ്രഹാം-മോനിഷ വിശ്വനാഥ് എന്നിവരാണ്.

‘പിക്ക്‌ബ്രെയ്ന്‍’ എന്നറിയപ്പെടുന്ന ഗിരി ബാലസുബ്രമണ്യം ആയിരുന്നു ക്വിസ് മാസ്റ്റര്‍. പ്രാദേശിക റൗണ്ടിലെ ജേതാക്കള്‍ക്ക് 75,000 രൂപയും റണ്ണേഴ്‌സ് അപ്പിന് 35,000 രൂപയും പ്രൈസ് മണി ലഭിച്ചു. ടാറ്റാ കസള്‍ട്ടന്‍സി സര്‍വീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് & ഡെലിവറി സെന്റര്‍ കേരള ഹെഡ് ദിനേശ് പി. തമ്പി സമ്മാന ദാനം നിര്‍വഹിച്ചു. ദേശീയ തലത്തില്‍ വിജയിക്കുന്ന ടീമിന് 5 ലക്ഷം രൂപയും ടാറ്റാ ക്രൂസിബിള്‍ ട്രോഫിയുമാണ് ലഭിക്കുക. ഒക്ടോബര്‍ മാസത്തില്‍ മുംബൈയില്‍ വെച്ചാണ് ദേശീയ തല അവസാനഘട്ട മത്സരം നടത്തപ്പെടുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം