സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ്‌ ഏര്‍പ്പെടുത്തുന്നു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. 2020 വരെ നിശ്ചിത തുക പ്രവാസികൾ അടയ്ക്കണമെന്നാണ് തീരുമാനം.അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ ആണ് ഇ കാര്യം പറഞ്ഞത്. വാണിജ്യസ്‌ഥാപനങ്ങളിൽ ജോലി എടുക്കുന്നവർക്കാണ് ഫീസ് ബാധകമാകുക. ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങിയവർ ഫീസ് നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെ എണ്ണം കണക്കാക്കിയാണ് തുക അടയ്ക്കേണ്ടി വരുക. തുക വർഷം തോറും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശികൾ ജോലിക്കാരായിട്ടുള്ള കമ്പനികൾ നൽകേണ്ട ഫീസും വർധിപ്പിച്ചു. വിദേശ തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് കമ്പനികൾ ഫീസ് നൽകേണ്ടി വരുക. 2020 വരെ ഇത്തരം കമ്പനികളുടെ ഫീസ് വർഷം തോറും കൂട്ടും. പ്രതിമാസം 800 റിയാൽ വരെ ഫീസ് ഏർപ്പെടുത്തിയേക്കാം എന്നാണ് റിപ്പോർട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം