സംവിധാകയന്‍റെ ലൈംഗിക ചുവയുള്ള പ്രസ്താവന ;കത്തി സണ്ടൈയുടെ സംവിധാകയനെതിരെ നയന്‍താരയും തമന്നയും രംഗത്ത്

സംവിധാകയന്‍റെ ലൈംഗിക ചുവയുള്ള പ്രസ്താവന വിവാദമായി.കത്തി സണ്ടൈയുടെ സംവിധാകയനെതിരെ നടിമാര്‍ രംഗത്തെത്തി.നടിമാര്‍ അല്‍പ്പ വസ്ത്രം ധരിക്കുന്നതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ കത്തി സണ്ടൈയുടെ സംവിധാകയന്‍ സൂരജിനെതിരെയാണ് നടിമാര്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നടിമാരുടെ പാദം വരെ മറയ്ക്കുന്ന വസ്ത്രം തുന്നിക്കൊണ്ട് കോസ്റ്റിയൂം ഡിസൈനര്‍ വന്നാല്‍ അവരെ തിരിച്ചയക്കുമെന്നും നടിമാര്‍ അലപ്പവസ്ത്രം ധരിക്കുന്നതാണ് തനിക്കിഷ്ടമെന്നും സംവിധാകയന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ മറുപടിയുമായി നയന്‍താരയും തമന്നയുമെത്തിയത്.

നടിമാരുടെ പാദം വരെ മറയ്ക്കുന്ന വസ്ത്രം തുന്നിക്കൊണ്ട് കോസ്റ്റിയൂം ഡിസൈനര്‍ വന്നാല്‍ അവരെ തിരിച്ചയക്കുമെന്നും വസ്ത്രത്തിന്റെ നീളം കുറച്ചു കൊണ്ടു വരാന്‍ ആവശ്യ പ്പെടുമെന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് നടിമാര്‍ക്ക് അസൗകര്യമുണ്ടോയെന്ന് താന്‍ പരിഗണിക്കാറില്ലെന്നും സൂരജ് പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്ക്ക് എതിരെ ആദ്യം നയന്‍താരയാണ് രംഗത്ത് വന്നത്. പണത്തിന് വേണ്ടി വസ്ത്രമുരിയുന്നവരല്ല നടിമാരെന്ന് നയന്‍താര പറഞ്ഞു. നടിമാരെക്കുറിച്ച് പറഞ്ഞത് പോലെ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചും സൂരജ് പറയുമോ എന്ന് നയന്‍താര ചോദിച്ചു.
സുരജിന്റെ പ്രസ്താവന ഖേദകരമാണെന്ന് തമന്ന പ്രതികരിച്ചു. ദംഗല്‍ പോലെ സ്രതീശാക്തീകരണ സന്ദേശം നല്‍കുന്ന സിനിമകള്‍ ഇറങ്ങുന്ന 2016ല്‍ പോലും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. സൂരജ് തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന്‍ തമന്നയും ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം