ദിലീപിന്റെ നായികയായി എത്തില്ല; തുറന്നു പറഞ്ഞ് തമന്ന

By | Monday August 22nd, 2016

tamannaചെന്നൈ: ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ താരസുന്ദരി തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി നടി രംഗത്ത്. സംവിധായകന്‍ രതീഷ് അമ്പാട്ടുമായിട്ടുള്ള പരിചയമാണ് തമന്നയെ മലയാളത്തിലെത്തിക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. ദിലീപ് ചിത്രത്തിലൂടെ തമന്ന മലയാളത്തിലെത്തുന്നു, എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ തമന്ന ഭട്ടിയ. ട്വിറ്ററിലൂടെയാണ് തമന്ന വാര്‍ത്തയോട് പ്രതികരിച്ചിരിയ്ക്കുന്നത്.

എന്നാല്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ തമന്ന എത്തില്ല. ദിലീപ് നായകനാകുന്ന കുമ്മാരസംഭവം എന്ന ചിത്രത്തിലൂടെ തമന്ന ഭട്ടിയ മലയാള സിനിമയില്‍ അരങ്ങേറുന്നു എന്നായിരുന്നു വാര്‍ത്തകള്‍. സംവിധായകന്‍ രതീഷ് അമ്പാട്ട് ഒരുക്കിയ ഒരു പരസ്യ ചിത്രത്തില്‍ തമന്ന അഭിനയിച്ചിട്ടുണ്ടെന്നും ആ പരിചയമാണ് നടിയെ മലയാളത്തിലെത്തിക്കുന്നത് എന്നുമായിരുന്നു വാര്‍ത്തയ്ക്കടിസ്ഥാനം.

എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ തമന്ന. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ലഭിച്ച വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കണമെന്നും, ഞാനൊരു ചിത്രം ഏറ്റെടുക്കുമ്പോള്‍ അത് ട്വിറ്ററിലൂടെ അറിയിക്കും എന്നും തമന്ന പറഞ്ഞു. ഇതാണ് തമന്ന ഭട്ടിയയുടെ ട്വീറ്റ്. പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് നടി പറഞ്ഞു.

Tags: ,

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം