ഗോരഖ്പൂര്‍ ദുരന്തം ; മുന്‍ പ്രിന്‍സിപ്പലടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു

ലഖ്നൗ: ഗോരഖ്പൂര്‍ ദുരന്തത്തില്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് ദാസ്, ഭാര്യ പൂര്‍ണ്ണിമ ശുക്ല എന്നിവരുള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

70 ലധികം കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിശ്വാസവഞ്ചന, ഉത്പന്നങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുക, ഗൂഡാലോചന എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഓക്സിജന്‍ വിതരണത്തിന് ചുമതലയുണ്ടായിരുന്ന പുഷ്പ സെയില്‍സ് സ്ഥാപന ഉടമ മനീഷ് ഭണ്ഡാരി എന്നിവര്‍ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശം ഉണ്ട്.

മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന വിധം സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിനും അഴിമതിക്കുമാണ് എല്ലാവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം