ടി സിദ്ദിഖ് രാജിവച്ചു

siddiqueകോഴിക്കോട്: ടി സിദ്ദിഖ് കെപിസിസി ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന് നല്‍കി. മുന്‍ഭാര്യ നസീമയെ ഗാര്‍ഹിക പീഡനത്തിനിരയാക്കി എന്ന കേസില്‍ പ്രതിചേര്‍ത്തിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കെപിസിസി ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിക്കുന്നതായി സിദ്ദിഖ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം വിഎം സുധീരന് സമര്‍പ്പിച്ച രാജിക്കത്തും നല്‍കിയിട്ടുണ്ട്. മാസങ്ങളോളമായി സോഷ്യല്‍മീഡിയയിലും പൊതുസമൂഹത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ടി സിദ്ദിഖിന്റെ പുനര്‍വിവാഹം. siddique resignation letter1 siddique resignation letter2

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം