സഹകരണ ബാങ്കുകള്‍ക്കെതിരായ നീക്കം ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെയോ?

swiss-bank_6തിരുവനന്തുപുരം: കള്ളപണത്തെക്കുറിച്ചുള്ള ചര്‍ച്ചകളെന്നും സ്വിസ്സ് ബാങ്കിനെ ചുറ്റിപറ്റിയാണ് നടക്കാറ്.വന്‍കിട കോര്‍പ്പറേറ്റുകളും,ധനികരുമാണ്  സ്വിസ്സ് ബാങ്കില്‍ കള്ളപ്പണം  നിക്ഷേപിക്കാറുള്ളത് എന്നത് കാലങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കള്ളപ്പണം മുഖ്യപ്രചാരണ വിഷയമായിരുന്നു.ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചതില്‍ മുഖ്യഘടകം കള്ളപ്പണം കണ്ടെത്തി രാജ്യത്ത് എത്തിക്കുമെന്ന വാഗ്ദാനമായിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോഡി മിക്ക പ്രചാരണ യോഗങ്ങളിലും സംസാരിച്ചത് കള്ളപ്പണത്തെക്കുറിച്ചായിരുന്നു.എന്നാല്‍ അധികാരത്തില്‍ വന്നശേഷം സ്വിസ്സ്ബാങ്കില്‍ നിന്ന്‍ കള്ളപ്പണം കണ്ടെത്താനും രാജ്യത്തെത്തിക്കാനും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന്‍ ആരോപണമുയര്‍ന്നു.ഇതിനിടെയാണ് 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായത്.ഇതോടെ കള്ളപ്പണത്തെക്കുറിച്ച് ചര്‍ച്ചയും സജീവമായി.എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ സ്വിസ്സ്ബാങ്കിന്റെ സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ബിജെപി രാഷ്ട്രീയ ജാഗ്രത കാണിക്കുന്നുണ്ട്.കൂടാതെ കേരളത്തില്‍ അവരുടെ കുന്തമുന സഹകരണ ബാങ്കുകള്‍ക്കെതിരെയാണ്.സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്‍റെ കേന്ദ്രങ്ങളാണെന്ന രൂപത്തിലാണ്  ബിജെപി നേതാക്കള്‍ bankപ്രചരിപ്പിക്കുന്നതെന്നും  സിപിഎം ആരോപിക്കുന്നു.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സാമ്പത്തിക സാമൂഹിക അടിത്തറയിലെ പ്രധാന ഘടകം സഹകരണ രംഗമാണെന്ന്‍ ബിജെപി തിരിച്ചറിഞ്ഞിട്ട് നാളുകളായി സിപിഎം നെതിരായ രാഷ്ട്രീയ പ്രചാരണത്തിനൊപ്പം സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലുള്ള തങ്ങളുടെ വളര്‍ച്ച ശക്തിപ്പെടുത്താമെന്ന്‍ ബിജെപി കണക്കുകൂട്ടുകയാണ്.ഇങ്ങനെ കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ സാമ്പത്തിക സാമൂഹിക ഘടനയില്‍ വിള്ളലുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വിസ്സ് ബാങ്കിനെ വിട്ട് സഹകരണ ബാങ്കുകളെ ആരോപണങ്ങളില്‍ നിര്‍ത്തുന്നതെന്നു ഇടതു കേന്ദ്രങ്ങളും മനസിലാക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം