ഗോപികമാരെ കൂളായി ഹാന്‍ഡില്‍ ചെയ്യാന്‍ അറിയാം ;മോഹന്‍ലാല്‍ ഒരു കൃഷ്ണനാണെന്ന്‍ ശ്വേത

ഗോപികമാരെ  കൂളായി ഹാന്‍ഡില്‍ ചെയ്യാന്‍ ലാലേട്ടന്  അറിയാം. മോഹന്‍ലാല്‍ ഒരു കൃഷ്ണനാണെന്ന്‍ ശ്വേത മേനോന്‍.ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് അത്  ലഭിക്കുമെന്നും ,  പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം വലുപ്പച്ചെറുപ്പങ്ങളൊന്നുമില്ലാതെ കെയര്‍ ചെയ്യാന്‍ പുള്ളിക്കറിയാം. നമുക്കും ഇങ്ങനെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ, നടക്കില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും ശ്വേതാമേനോന്‍ പറയുന്നു.

നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാല്‍. ഡയറ്റിംഗ് ഉള്ള ഒരാള്‍ക്ക്  ലാലിന്റെ ലൊക്കേഷനില്‍ കഴിയാന്‍ കഴിയില്ല.ഷൂട്ടിംഗ് കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും കൂടിയേക്കും.

പരദേശിയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങും. പലതരം ആഹാരം ഉണ്ടാക്കും. എല്ലാം സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവരെ കൊണ്ട് കഴിപ്പിക്കും.

ലണ്ടനില്‍  ആകാശഗോപുരത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെയുള്ള   പല റസ്‌റ്റോറന്റിലും പോയിരുന്നു. ഒരിക്കല്‍  ലണ്ടനില്‍ വെച്ച് തേങ്ങാ പാലൊഴിച്ച ചിക്കന്‍കറി ഉണ്ടാക്കി തന്നു. ഇന്നും അതിന്റെ രുചി നാവിണ്ടെന്നും ശ്വേത പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം