വിമാനത്താവളത്തില്‍ വച്ച് അയാള്‍ എന്നെ കടന്നു പിടിക്കുകയായിരുന്നു; ജീവിതത്തില്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് നടി സ്വര ഭാസ്‌ക്കർ

മുംബൈ: മലയാളത്തില്‍ എന്നല്ല എല്ലാ നടിമാരുംആൾക്കൂട്ടത്തിൽ വെച്ച് അപമാനിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ എല്ലായിടത്തും ഇത്തരം ഞരമ്പുരോഗികൾ ഉണ്ടെന്നതാണ് വാസ്തവം. തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌ക്കർ പറയുന്നു. ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് അയാള്‍ എന്നെ കടന്നു പിടിക്കുകയായിരുന്നു. ഇതിൽ ഒരു സംഭവം നടക്കുമ്പോൽ സൽമാൻ ഖാനും കൂടെ  ഉണ്ടായിരുന്നെന്നാണ് നടി പറയുന്നത്.
ഒരു അഭിമുഖത്തിലാണ് സ്വര ഭാസ്‌ക്കർ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. സൽമാൻ ഖാന്റെ പ്രേം രത്തൻ ധൻ പായോ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുമ്പോഴാണ് ഒരു സംഭവം. രാജ്കോട്ട് വിമാനത്താവളത്തിൽ വച്ചു ഒരാൾ തന്നെ കടന്നു പിടിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. സൽമാനെ കാണാനായി നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. സൽമാനെ കണ്ടപ്പോൾ എല്ലാവരും ഓടി അടുത്തേക്ക് വന്നു. ഇതിനിടയിലാണ് ഒരാൾ തന്നെ കയറി പിടിച്ചതെന്ന് സ്വര പറയുന്നു. മറ്റൊരു സംഭവം ട്രെയിനിൽ മുംബൈലേയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു. ഫസ്റ്റ് ക്ലാസ് കംപാർട്ടുമെന്റിലായിരുന്നു ഞാൻ കയറിയത്. ഉച്ചസമയമാണ്, യാത്രക്കാർ കുറവായിരുന്നു. പെട്ടെന്നാണ് മദ്യലഹരിയിൽ ഒരാൾ കംപാർട്ട്മെന്റിലേക്കു കയറി വന്ന് സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചത്.
  അപ്രതിക്ഷിതമായ ഈ കാഴ്ച ശരിക്കും ഞെട്ടി. എന്താണു സംഭവിക്കുന്നത് എന്നു വ്യക്തമാകാൻ കുറച്ചു സമയം എടുത്തു. പെട്ടെന്നു കൈയിൽ ഉണ്ടായിരുന്ന കുട ഉപയോഗിച്ച് അയാളെ അടിച്ചു. ഒപ്പം അയാളുടെ ഷർട്ടിന്റെ കോളറിനു കുത്തിപ്പിടിക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയാൽ അയാൾ രക്ഷപെടുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ എന്റെ കൈ തട്ടിമാറ്റി അയാൾ ചാടി രക്ഷപ്പെടുകയായിരുന്നു.- സ്വര പറയുന്നു. ഒരുപാട് തവണ മോശം അനുഭവം ഉണ്ടായിട്ടുണ്ട് . എന്നാല്‍ എല്ലാ തവണയും താൻ പ്രതികരിച്ചിട്ടുണ്ടെന്നും ചിലരെ തല്ലിയിട്ടുണ്ടെന്നും സ്വര തുറന്നുപറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം