നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. നാല് പ്രതികളുടെയാണ് കോടതി ശരിവച്ചത്. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. സമാനതകളില്ലാത്ത നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതതെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി വിധി. 2013 സെപ്റ്റംബര്‍ 11നാണ് കേസിലെ പ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം