മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ശരിവച്ചു

ന്യൂഡൽഹി: മൊബൈൽ ടവർ പ്രവർത്തനരഹിതമാക്കാൻ സുപ്രീം കോടതി വിധി. ഗ്വാളിയോർ ഡാൽ ബസാറിലുള്ള ഹരീഷ് ചന്ദ് തിവാരി മൊബൈൽ ടവറിൽനിന്നുള്ള റേഡിയേഷൻ കാൻസറിനു കാരണമാകുന്നുണ്ടെന്നും അതിനാല്‍ ടവർ പ്രവർത്തനരഹിതമാക്കാണമെന്ന്  ചൂണ്ടിക്കാട്ടിയാണ് തിവാരി ഹർജി നൽകിയത്.

2002-ൽ തന്‍റെ അയൽവാസിയുടെ വീടിന് മുകളിൽ ബിഎസ്എൻഎൽ അനധികൃതമായി ടവർ സ്ഥാപിച്ചിരുന്നുവെന്നും കഴിഞ്ഞ 14 വർഷമായി ഇതിന്‍റെ റേഡിയേഷന്‍ കാരണമുള്ള ദോഷം അനുഭവിക്കുകയാണെന്നും തിവാരി നല്‍കിയ  ഹർജിയിൽ പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ ടവർ പ്രവർത്തനരഹിതമാക്കണമെന്നാണ് കോടതി വിധി. ജസ്റ്റീസ് രഞ്ജൻ ഗോഗോയി, നവീൻ സിൻഹ തുടങ്ങിയവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം