പിണറായി വിജയന്‍റെ ഭാര്യ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയതായി വ്യാജ പരാമര്‍ശം; സുന്നി നേതാവ് വിവാദത്തില്‍

By | Tuesday December 6th, 2016

pinarayi33-700x357_1_1കൊല്ലം: വിവാദ പരാമര്‍ശത്തില്‍ കുരുങ്ങി സുന്നി നേതാവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കിയതായി വ്യാജ പരാമര്‍ശവുമായി  ഇ.കെ വിഭാഗം സുന്നി നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍.
 ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം കൊല്ലം ചടയമംഗലത്ത് നടന്ന ശരീഅത്ത് സമ്മേളനത്തിലായിരുന്നു മുത്വലാഖിനെ ന്യായീകരിക്കാന്‍ അബ്ദുള്‍ സമദ് പൂക്കോട്ടൂരിന്റെ വ്യാജ പ്രസ്താവന. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ആഹ്വാനപ്രകാരം മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം.പിണറായിയുടെ ഭാര്യ കോടതിയില്‍ വിവാഹ മോചനത്തിന് ജോയിന്റ് പെറ്റീഷന്‍ കൊടുത്തിട്ടുണ്ടെന്നും അതിലാര്‍ക്കും പരാതിയില്ലെന്നും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പറയുന്നു. മുസ്‌ലിംങ്ങള്‍ എവിടെയെങ്കിലും ത്വലാഖ് ചൊല്ലിയാല്‍ അത് വലിയ വിഷയമായി.
  വിവാഹമോചന പ്രശ്‌നം പറഞ്ഞ് പേടിപ്പിക്കെണ്ടെന്നും കേരളത്തില്‍ ഒരുപാട് വിവാഹമോചനം നടക്കുന്നുണ്ട് എന്നും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പറയുന്നു . ഈ അടുത്തകാലത്ത് കേരള നിയമസഭയില്‍ തന്നെ ഒരുപാട് വിവാഹ മോചനം നടന്നിട്ടുണ്ടല്ലോ. നിയമസഭാ സാമാജികരായ മുകേഷിന്റെയും ഗണേഷിന്റെയും വിവാഹമോചനം ചൂണ്ടിക്കാട്ടി ഇതിലൊന്നും ആര്‍ക്കും പരാതിയില്ലല്ലോയെന്നും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പ്രസംഗത്തില്‍ ചോദിക്കുന്നു. എന്തിനധികം കഴിഞ്ഞ വര്‍ഷം ബഹുമാന്യനായ ഉമ്മന്‍ചാണ്ടിയുടെ മകള്‍ വിവാഹമോചിതയായി, ഇപ്പോള്‍ വേറെ വിവാഹം കഴിച്ചു. ഇതൊന്നും വാര്‍ത്തയാകില്ലെന്നും മുസ്‌ലിം ത്വലാഖ് ചൊല്ലിയാലെ പ്രശ്‌നമാകൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം  ഒരു വര്‍ഷം മുന്‍പ് മലപ്പുറത്തുവെച്ച് നടന്ന പരിപാടിയാണിതെന്നും അത് ഇപ്പോള്‍ ചിലര്‍ വിവാദമാക്കുകയാണെന്നും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം