സുനന്ദാ പുഷ്‌കറിന്‍റെ മരണം എഫ്.ബി.ഐ. റിപ്പോര്‍ട്ട്‌ പുറത്ത്; മരണം ആണവപദാര്‍ത്ഥങ്ങള്‍ മൂലമല്ല

Sunanda-ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദാ പുഷ്‌കറിന്റെ മരണം പൊളോണിയമോ മറ്റേതെങ്കിലും ആണവ പദാര്‍ത്ഥങ്ങളുടേയോ സാന്നിധ്യം മൂലമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. യു.എസ് രഹസ്യാന്വേഷണ സംഘടനയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) നടത്തിയ പരിശോധനയുടെ ഫലം ഡല്‍ഹി പോലീസിന് കൈമാറി.
2014 ജനുവരിയില്‍ ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലാണ് സുന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ റേഡിയോ ആക്ടീവ് ഘടകങ്ങളടക്കമുള്ള സങ്കീര്‍ണമായ വിഷാംശം കണ്ടെത്താന്‍ ഇന്ത്യയിലെ ലാബുകള്‍ക്ക് കഴിയില്ലെന്ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുനന്ദയുടെ ആന്തരാവയവങ്ങളുടെ സാംപിളുകള്‍ വാഷിംഗ്ടണിലെ എഫ്.ബി.ഐ ഫോറന്‍സിക് ലാബിലേക്ക് അയക്കുകയായിരുന്നു..
സുനന്ദയുടെ മരണത്തോടെ മുന്‍ യു.എന്‍ ഉദ്യോഗസ്ഥനും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ സംശയത്തിന്റെ നിഴലിലായി. പാകിസ്താനി മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറുമായി ശശി തരൂരിനുള്ള സൗഹൃദത്തിന്റെ പേരില്‍ ഇരുവരും വഴക്കിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സുനന്ദ വിഷബാധയേറ്റ് മരിച്ചുവെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ അവകാശവാദം. തുടര്‍ന്ന് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം