സോഷ്യല്‍ മീഡിയയില്‍ വൈറലായി പെണ്‍കുട്ടിയുടെ വികാര നിര്‍ഭരമായ ആത്മഹത്യാ വീഡിയോ

death-mainജയ്പുര്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായി പെണ്‍കുട്ടിയുടെ വികാര നിര്‍ഭരമായ ആത്മഹത്യാ വീഡിയോ.മാതാപിതാക്കള്‍ക്ക് വികാര നിര്‍ഭരമായ ആത്മഹത്യാ വീഡിയോ തയ്യാറാക്കിയശേഷമാണ്  അമന്‍ കുമാര്‍ ഗുപ്ത എന്ന വിദ്യാര്‍ഥി ചമ്പല്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. നിങ്ങളുടെ സ്വപ്‌നങ്ങല്‍ സഫലമാക്കാന്‍ തനിക്ക് കഴിയില്ലെന്നും നിങ്ങളെ ഞാന്‍ നാണക്കേടിലാക്കുമെന്ന് ഭയമുണ്ടെന്നും വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
 ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കോച്ചിങ് സെന്ററായ രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.  കടുത്ത പരിശീലനമുറകളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഒട്ടേറെ കുട്ടികളാണ് ഇവിടെ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളില്‍ പലരും പഠനത്തില്‍ ശരാശരിക്കാരാണ്. എഞ്ചിനീയറിങ് മെഡിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കാനായി രാജ്യത്തെ പലഭാഗത്തുനിന്നും മാതാപിതാക്കള്‍ കുട്ടികളെ ഇവിടെ എത്തിക്കാറുണ്ട്. ഇവരെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ഇവിടെ അയക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ആത്മഹത്യയും ദേശീയ ശ്രദ്ധപിടിച്ചുപറ്റി.

നിരവധിപേര്‍ ഇങ്ങനെ ആത്മഹത്യ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇത് പതിനാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണ് കോട്ടയില്‍ നടക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറുപതോളം വിദ്യാര്‍ഥികള്‍ പഠനഭാരം താങ്ങാനാകാതെ കോട്ടയില്‍ ആത്മഹത്യ ചെയ്തതായാണ് കണക്ക്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം