ലോകത്തെ മുഴുവന്‍ നടുക്കി ഷെറിയുടെ ആത്മഹത്യ;ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

ലോകത്തെ മുഴുവന്‍ നടുക്കി ഷെറിയുടെ ആത്മഹത്യ .  ഷെറിയുടെ ആത്മഹത്യാ കുറിപ്പ്  സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.അമേരിക്കയിലെ ഷെറി ഷെര്‍മെയറെന്ന 40കാരിയാണ്  സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.സ്വയം വെടിവച്ചാണ് ഇവര്‍ മരണം വരിച്ചത്‌.

മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ഇവര്‍ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 600 വാക്കുകളടങ്ങിയ ആത്മഹത്യാക്കുറിപ്പാണ് ഇവര്‍ പോസ്റ്റ് ചെയ്തത്.ഷെറിയുടെ അടുത്ത സുഹൃത്താണ് ആത്മഹത്യാക്കുറിപ്പ്  ആദ്യമായി ഫേസ്ബുക്കില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലിസില്‍ അറിയിക്കുകയും ചെയ്തു.പോലിസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഗുരുതരമായ അസുഖത്തെത്തുടര്‍ന്ന് ഷെറിയുടെ മരണം ഏറക്കുറെ ഉറപ്പായിരുന്നു.ഷെറി സ്വന്തം മകനായ ജോണിനു വേണ്ടിയാണ് ഇത്രയും നാള്‍  ജീവിച്ചത്.തുടങ്ങിയ കാര്യങ്ങളാണ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.ആത്മഹത്യാക്കുറിപ്പില്‍ ഷെറി ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഒരു മകന്‍ അര്‍ഹിക്കുന്നില്ല. എന്തിനാണ് നിങ്ങള്‍ സ്വന്തം പേരിന്‍റെ അവസാനം മകന് നല്‍കിയതെന്നും അവര്‍ ആത്മഹത്യാക്കുറിപ്പില്‍ ചോദിക്കുന്നു.എന്നാല്‍  മരിക്കാനുള്ള യഥാര്‍ഥ കാരണം കുറിപ്പിലില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം