ജിഷ്ണുവിന്‍റെതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ്; കെട്ടിച്ചമച്ചതെന്ന് ബന്ധുക്കള്‍

കോഴിക്കോട്:  പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് പൊലീസ്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നില്‍ നിന്നാണ് കത്ത് ലഭിച്ചത്. എന്റെ ജീവിതവും സ്വപ്നവും നഷ്ടമായെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഐ ക്വിറ്റ്’ എന്ന് എഴുതി വെട്ടിയിട്ടുമുണ്ട് കത്തില്‍.

എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും കേസ് അട്ടിമറിക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ബന്ധുക്കള്‍ ആരോപിച്ചു.പോലീസ് സീല്‍ ചെയ്ത് പൂട്ടിയ ജിഷ്ണു താമസിച്ച ഹോസ്റ്റല്‍ മുറിയുടെ സമീപത്ത് നിന്നാണ് കത്ത് ലഭിച്ചത്.സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു വിദ്യാര്‍ത്ഥി ഇങ്ങനെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യില്ലെന്നും ഇതില്‍ ദുരൂഹതയുള്ളതായും ബന്ധുക്കള്‍ പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം