സുധീഷ്‌ മിന്നി വിവാഹിതനാകുന്നു ; ജയരാജന്‍റെ കൈ വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചവർ ക്കും ക്ഷണം

കണ്ണൂര്‍ : ആര്‍എസ് എസ് വിട്ട് സി പി ഐ എമ്മില്‍ ചേര്‍ന്ന കണ്ണൂരിലെ സുധീഷ്‌ മിന്നി വിവാഹിതനാകുന്നു .സി പി ഐ എം ജില്ല സെക്രട്ടറി പി ജയരാജന്‍റെ നേതൃത്വത്തിലാണ് വിവാഹ ആലോചനകള്‍ നടന്നത് .  ഡിസംബര്‍ 3 ന് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപമുള്ള  ഹാളിലാണ് കല്യാണം. ശത്രുവെന്ന് സ്വയം അവകാശപ്പെടുന്ന വർക്കും വരാം “ഒറ്റക്കൈയ്യാ ജയരാജ നിന്നെ പിന്നെ കണ്ടോളാം” എന്ന് മുദ്രാവാക്യം വിളിച്ചവർ
ക്കും സ്വാഗതം. സുധീഷ്‌ മിന്നി വിവാഹം ക്ഷണിച്ച് ഫേസ് ബുക്കില്‍ ഇട്ട കുറിപ്പില്‍ ഇങ്ങനെ പറയുന്നു .

ഫേസ് ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം…..

 

 

എന്റെ കല്യാണമാണ് ഡിസം. 3 ന്

നീണ്ട കാൽപതിറ്റാണ്ടുകാലം തന മന ധന
നൃശംസതയുടെ കാവിയിൽ എന്റെ സ്വപ്ന
ങ്ങളും പ്രതീക്ഷകളും അർപ്പിച്ചു പോയ ഹത
ഭാഗ്യനായിരുന്നു ഞാൻ, കുടുംബ ജീവിതം
ആ സംഘടനയിൽ അപ്രാപ്യമായിരുന്നു..

 

പ്രാന്തീയ കാര്യകാരിയിൽ ഒരിക്കൽ കളിയാ
ക്കി കൊണ്ട് അന്നത്തെ പ്രാന്തപ്രചാരകൻ
S സേതുമാധവൻ പറഞ്ഞത് ” മിന്നി ഒരു പ്ര
ചാരകനാണ്, ഹിന്ദു രാഷ്ട്രത്തെ പ്രണയിക്കുക സനാതന ധർമ്മത്തെ വരിക്കുക ” എന്നായിരുന്നു,

തന്റെ ജീവിതത്തിന്റെ മുഴുവൻ സമയവും ചോര നീരാക്കി
മുസ്ലീം, കൃസ്ത്യൻ, കമ്മ്യൂണിസ്റ്റ് എന്നീ 3 ശത്രുക്കളെ തുരത്താൻ ശകുനിയുടെ തന്ത്രം ആവിഷ്ക്കരിക്കുന്ന നാഗ്പൂരിലെ
മേച്ചിൽപുറങ്ങളിൽ നിന്ന് മാനവികതയുടെ
സമത്വ സുന്ദരലോകത്തേക്ക് എന്നെ എത്തി
ച്ചത് കരിപ്പായി ഷാജിയും ഞള്ളി പ്രജിയും ആയിരുന്നു ,

ഒടുവിൽ കാട്ടാളൻ എന്ന് പലകുറി പറഞ്ഞു പഠി
പ്പിച്ച സഖാവ് പി ജയരാജേട്ടന്റെ മുന്നിൽ അവർ എ
ന്നെ കൊണ്ടുപോയി നിർത്തി.” വേട്ടക്കാരന്റെ മുന്നിലകപ്പെട്ട പുള്ളിമാ നിന്റെ അനുഭവമായിരുന്നു ” എനിക്കാദ്യം
മിന്നിക്ക് ആദ്യം വേണ്ടത് ഒരു ജോലിയാണെ
ന്നും ശേഷം ഒരു കല്യാണമൊക്കെ കഴിഞ്ഞ്
നല്ല ഒരു ജീവിതം നയിക്കാനാണ് ജയരാജേ
ട്ടൻ എന്നോട് പറഞ്ഞത്, ആ ഒരു വാക്കും
വാത്സല്യവും യഥാർത്ഥ വേട്ടക്കാരൻ അദ്ദേഹമല്ല

25 വർഷം ഞാൻ നിന്ന കാവി
യിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു… പിന്നീട്
CPIM എന്ന പ്രസ്ഥാനത്തെ ഒരു പാഠപുസ്ത
കമാക്കി, മതമല്ല മനുഷ്യനാണ് വലുതെന്ന
യാഥാർത്ഥ്യം തിരിച്ചറിഞ്ഞു, മനുഷ്യത്വത്തി
ന്റെ കണക്കധ്യാപകനായി..

വേട്ടക്കാരുടെ തന്ത്രങ്ങളെക്കുറിച്ച് പുസ്തകങ്ങളും ലേഖ
ന ങ്ങളും എഴുതി, വാക്കുകൾക്ക് മൂർച്ചക്കൂ
ട്ടി, അവരുടെ ആയുധപുരയിലെ ഒരായുധ
ങ്ങൾക്കും തകർക്കാനാവാത്ത ആത്മവീര്യം
ആ ചെഞ്ചോര കൊടി എനിക്കേകി, സ്വന്ത
മായി വീടെടുത്തു, അങ്ങനെയിരിക്കെ പത്ത
നംതിട്ടയിൽ സ. പ്രസാദ് രക്തസാക്ഷി ദിനാ
ചരണത്തിന് സ .പി ജയരാജേട്ടന്റ കൂടെ ഞാനും

പോയി അവിടെ വച്ച് ഒരു സഖാവ്
ഒരു കുട്ടിയുടെ ഫോട്ടോ ജയരാജേട്ടനെ കാണിച്ചു ” മിന്നിക്ക് നന്നായ് ചേരുമെന്നും,
കല്യാണം എല്ലാ മോടിയോടും കൂടി നമുക്ക്
ചേർന്ന് നടത്താമെന്നു ” പറഞ്ഞു ആ വാക്കിന്

 

എന്റെ ജീവിതത്തെ മാറ്റിമറിക്കാൻ
പ്രാപ്തമാക്കിയതാണെന്ന തിരിച്ചറിവിലാണ്
ഞാനിപ്പോഴുള്ളുത്…. കല്യാണം പാർട്ടി നടത്തുന്നു,

ഒരോ സഖാക്കളും ഇതൊരു
ക്ഷണമായി കണ്ട് ഡിസംബർ 3 ഈ കൂട
പിറപ്പിന്റെ കല്യാണത്തിനു വേണ്ടി മാറ്റി വയ്
ക്കണം: കണ്ണിലെ കൃഷ്ണമണി പോലെ നി
ങ്ങളുടെ പരിലാളനയിൽ വളരുന്ന എന്റെ
ജീവിതത്തിലെ ഈ മുഹൂർത്തത്തിന് എല്ലാ
സഖാക്കളും സാക്ഷിയാവണം, കൂത്തുപറ
മ്പിലെ ധീര രക്തസാക്ഷി മണ്ഡപത്തിനു സ
മീപമുള്ള TOWN ഹാളിലാണ് കല്യാണം.

 

. തുടർന്ന് എന്റെ പുതിയ വീട്ടിൽ Reception
ഉണ്ട് പങ്കുചേരുക, ശത്രുവെന്ന് സ്വയം അവകാശപ്പെടുന്ന വർക്കും വരാം “ഒറ്റക്കൈയ്യാ ജയരാജ നിന്നെ പിന്നെ കണ്ടോളാം” എന്ന് മുദ്രാവാക്യം വിളിച്ചവർ
ക്കും സ്വാഗതം .അയാൾ നിങ്ങൾക്ക് ഒരു പാഠപുസ്തകമാണ്,

മനസ്സും ശരീരവും പാർട്ടിയാക്കിയ ഒരു പാടു ജയരാജൻമാർ ഇവി
ടുണ്ട്, അതാണ് 5000 ശാഖയുള്ള കേരളത്തിൽ ഇപ്പോൾ 1300 ആയി മാറിയതും അദ്ദേഹത്തെപോലുള്ളവരുടെ വ്യക്തിത്വമാണെന്നറിയുക, കുടുംബ ജീവിതം അന്യമാക്കി കൊണ്ടല്ല, കുടുംബ ജീവിതത്തിന്റെ എല്ലാ ആഴപരപ്പിലൂടെയും
സ്നേഹവും സഹനവും സത്യവും ഇടകലർ
ന്ന് നീങ്ങി നല്ലൊരു സാമൂഹ്യ സേവകനാവാൻ

കൂടി പഠിപ്പിക്കുന്ന പാർട്ടി
യുടെ ഒരാളായ എന്റെ കല്യാണത്തിന് മംഗള
മോതാൻ എല്ലാവരെയും ക്ഷണിക്കുന്നു. എന്റെ അച്ഛനും അമ്മയും,ജേഷ്ഠനുംസന്തോഷത്തിലാണ്, അവർക്ക് ഒരു പാട് പ്രതീക്ഷ എന്നോടും ഈ പാർട്ടിയോടും തോന്നിയിട്ടുണ്ട് തീർച്ച (എന്റെ മെസഞ്ചറി ലോ 8281584 O55) വാട്സപ്പ് നമ്പറിലോ contact നമ്പർ തന്നാൻ ഞാൻ നേരിട്ട് വിളിക്കാം) എന്ന് നിങ്ങളുടെ മിന്നി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം