ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സമരം വഷളാക്കിയത് മുഖ്യമന്ത്രി ; സുധീരന്‍

By | Tuesday January 10th, 2017

ന്യൂഡൽഹി:  ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സമരം വഷളാക്കിയത് മുഖ്യമന്ത്രിയെന്നു കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. ഒരു പ്രശ്നം എത്ര മാത്രം വഷളാക്കാമോ അത്രമാത്രം വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സുധീരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ഭരണ സ്തംഭനത്തിന്റെ പൂർണതയിൽ എത്തിക്കുമെന്നും സുധീരൻ ഡൽഹിയിൽ പറഞ്ഞു. വിഷയത്തിൽ തികച്ചും പക്ഷപാതപരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അസാധാരണായ സ്‌ഥിതി വിശേഷം കേരളത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഇതു പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ്. കേരളത്തെ സംബന്ധിച്ച് ഇക്കാര്യം നിർഭാഗ്യകരമാണ്. സംസ്‌ഥാനത്ത് ഭരണം യാഥാർഥ രീതിയിൽ നടക്കാത്ത സാഹചര്യമാണുള്ളതെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം