വിവാദങ്ങള്‍ക്ക് നാടകീയ വഴിത്തിരിവ്;സു​ധ സിം​ഗിനും ലണ്ടനിലേക്ക് പറക്കാന്‍ കഴിയില്ല

ന്യൂ​ഡ​ൽ​ഹി: ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ അ​വ​സാ​ന നി​മി​ഷം ഇ​ടം​പി​ടി​ച്ച സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ സിം​ഗി​നും ലണ്ടനിലേക്ക് പറക്കാന്‍ കഴിയില്ല.

ജൂ​ലൈ 23നു ​അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ 3000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ​യു​ടെ പേ​ര് ഇ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ട ഇ​ന്ത്യ​യു​ടെ എ​ൻ​ട്രി ലി​സ്റ്റി​ലാ​യി​രു​ന്നു സു​ധ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടു​ത്തി​യ​ത്.

പി യു ചിത്രയെ ഒഴിവാക്കിയതിനു ശേഷം സുധയ്ക്ക് മീറ്റില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന സു​ധ എ​ങ്ങ​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടു എ​ന്ന​തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ഫെ​ഡ​റേ​ഷ​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തോ​ടെ ഉ​ന്ന​ത​രു​ടെ പ​ങ്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു. സു​ധ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​മ​തൊ​രു എ​ൻ​ട്രി കൂ​ടി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ സു​ധ​യെ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ സ​മ്മ​ർ​ദ​ഫ​ല​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അവസാന നിമിഷം സു​ധ​യേ​യും ഒ​ഴി​വാ​ക്കി. സു​ധ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം