ഹോസ്പിറ്റലിനെതിരെ സമരം ചെയ്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു ; മലയാളി നേഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു

ദില്ലി: നേഴ്സുമാരുടെ സമരത്തിനുനേതൃത്വം നല്‍കിയെന്നാരോപിച്ച് ഹോസ്പിറ്റല്‍ അധികൃതര്‍ പിരിച്ചുവിട്ടതിനെ  തുടര്‍ന്ന് ദില്ലിയില്‍ മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു.

 

കയ്യിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച ആലപ്പുഴ സ്വദേശിനി ജീന ജോസഫിനെ  ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്  എയിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ദില്ലി ഐ എല്‍ ബി എസ് ആശുപത്രിയിലെ നേഴ്സ്മാര്‍ തൊഴില്‍ പ്രശ്നങ്ങളുടെ പേരില്‍ കുറച്ചു കാലമായി തുടര്‍ച്ചയായി സമരത്തിലായിരുന്നു .

ഈ സമരത്തിനു നേതൃത്വം നല്‍കിയ  നഴ്‌സായിരുന്നു ജീന.ഇതിനെ തുടര്‍ന്നായിരുന്നു ഹോസ്പിറ്റല്‍ അധികൃതര്‍ ജീനയെ പിരിച്ചു വിട്ടതെന്ന്  സഹപ്രവര്‍ത്തകര്‍ പറയുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം