രാഹുല്‍ ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ലായിരുന്നു ; സുബ്രഹ്മണ്യൻ സ്വാമി.

ന്യൂഡൽഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയതിനെതിരേ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി.

ക്രിസ്ത്യനാണെന്ന് സംശയിക്കപ്പെടുന്ന  രാഹുൽ അമ്പലങ്ങളില്‍ ദര്‍ശനത്തിനു വരാന്‍ പാടില്ലായിരുന്നു .   അങ്ങനെയല്ലെങ്കില്‍ താന്‍ ക്രിസ്ത്യന്‍ അല്ല  ഹിന്ദുവാണെന്ന് അദ്ദേഹം പ്രഖ്യാപിക്കണം.


ഗുജറാത്തിൽ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ചുള്ള സന്ദർശനത്തിൽ നിരവധി ക്ഷേത്രങ്ങളിലാണു രാഹുൽ ദര്‍ശനം നടത്തിയത് . കോണ്‍ഗ്രസ് ഹൈന്ദവവിരുദ്ധ പാർട്ടിയാണെന്ന ബിജെപിയുടെയും ആർഎസ്എസിന്‍റെയും പ്രചാരണങ്ങളുടെ മുനയൊടിക്കാനാണു രാഹുലിന്‍റെ നീക്കം.

.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം