ജിഷ്ണുവിന്റെ ആത്മഹത്യ; പാമ്പാടി നെഹ്റു എഞ്ചിനീയറിംങ് കോളേജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു

By | Monday January 9th, 2017

തൃശൂര്‍ : കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം അതിശക്തമാകുന്നു. തിരുവില്വാമല പാമ്ബാടി നെഹ്റു എഞ്ചിനീയറിംങ് കോളജില്‍ നടന്ന വിദ്യാര്‍ഥി മാര്‍ച്ചില്‍ സംഘര്‍ഷം. കോളജ് വളപ്പിനുള്ളില്‍ കടന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് തല്ലിത്തകര്‍ത്തു. പൊലീസ് വലയം ഭേദിച്ച്‌ ഉള്ളില്‍ കടന്ന പ്രവര്‍ത്തകരാണ് കോളജ് അടിച്ചു തകര്‍ത്തത്. ഓഫിസ് കെട്ടിടത്തിലെ മുഴുവന്‍ മുറികളും ക്ലാസ് മുറികളും കന്റീനുമടക്കം തല്ലിത്തകര്‍ത്തു. കോളജികത്തു കടന്ന ഒരു വിദ്യാര്‍ഥിയെ അകത്തിട്ടു മര്‍ദ്ദിച്ചതോടെയാണ് വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ വിദ്യാര്‍ഥികള്‍ അകത്തേയ്ക്ക് കടന്നത്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ അയച്ചിട്ടുണ്ട്. കെഎസ്യു, എംഎസ്‌എഫ് മാര്‍ച്ചിനു പിന്നാലെയാണ് എസ്‌എഫ്‌ഐക്കാര്‍ കോളജിലേക്കെത്തിയത്. മാനേജുമെന്റിന്റെ പീഡനത്തെത്തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു. പ്രദേശത്തു വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കോളജ് പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആരോപണം. കോളജ് അധികൃതരുടെ പീഡനത്തില്‍ മനംനൊന്താണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം