പരീക്ഷാ തലേന്നും ഇരുട്ടില്‍ തന്നെ; പഠിക്കാനായി വിദ്യാര്‍ഥികള്‍ കെഎസ്ഇബി ഓഫീസില്‍

kseb-officeആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷ തലേന്നും കറണ്ടില്ലാതായതോടെ പാഠപുസ്തകങ്ങളുമായി കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചു. മാവേലിക്കര ചാരുമൂട് കെഎസ്ഇബി ഓഫീസിലാണ് പഠിക്കാനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തിയത്.

കഴിഞ്ഞ ആറു മാസത്തിലധികമായി തുടരുന്ന കറണ്ട് കട്ട് പരീക്ഷാ സമയത്തും തുടര്‍ന്നതോടെയാണ് രക്ഷിതാക്കളുടെ സഹായത്തോടെ ഓഫീസില്‍ പഠിക്കാന്‍ എത്തിയത്. കറണ്ട് പോയിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥരില്ലെന്ന പേര് പറഞ്ഞ് ജീവനക്കാര്‍ ടെലിഫോണ്‍ പോലും എടുക്കാറില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. പരീക്ഷാ സമയത്ത് യാതൊരു കാരണവശാലും വൈദ്യുതി മുടക്കരുതെന്ന് നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി അധികൃതരുടെ ഈ അനാസ്ഥ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം