നെഹ്റു കോളേജില്‍ വിദ്യര്‍ത്ഥി പീഡനത്തിന്‌ അറുതിയില്ല ; പരീക്ഷാ പേപ്പറിൽ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്

തൃശൂര്‍: നെഹ്റു കോളേജില്‍ വിദ്യര്‍ത്ഥി പീഡനത്തിന്‌ അറുതിയില്ല ,പരീക്ഷാ പേപ്പറിൽ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്. പാമ്പാടി  നെഹ്റു കോളേജിലെ   അധ്യാപക പീഡനം മൂലം വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു. നെഹ്റു കോളേജ് ഓഫ് ഫർമസിയിലെ ബി ഫാം വിദ്യാർത്ഥിയാണ് അധ്യാപകർ നിരന്തരമായി പീഡിപ്പിക്കുന്നു എന്നു വ്യക്തമാക്കി പരീക്ഷാ പേപ്പറിൽ ആത്മഹത്യ കുറിപ്പ് എഴുതിയത്. മൂന്നാം വർഷ വിദ്യാർഥിയാണ് ആത്മഹത്യ കുറുപ്പ് എഴുതിയത്.
ഇന്നലെ നടന്ന ഇന്റേണൽ പരീക്ഷയുടെ പേപ്പറിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയത്. അധ്യാപികയായ അനുഷ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് വിദ്യാർത്ഥിയുടെ കുറിപ്പ്. ജൂണിൽ നടന്ന സർവകലാശാലാ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കോളേജ് അധികാരികൾ പറഞ്ഞിരുന്നു.
ജിഷ്ണു പ്രണോയ് സമരത്തിൽ പങ്കെടുത്തിന്റെ പേരിലാണ് ഇല്ലാത്ത നിയമങ്ങൾ പറഞ്ഞു തങ്ങളെ മാനേജ്മെന്റ് പീഡിപ്പിക്കുന്നത് എന്നു പറഞ്ഞു വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേ തുടർന്നാണ് 50ഓളം പേരെ പരീക്ഷ എഴുതാൻ അനുവദിച്ചത്.
മാനേജ്മെന്റിനു വേണ്ടി തന്നെ നിരന്തരമായി അനുഷ അടക്കമുള്ള അധ്യാപകർ ഇന്റേണൽ മാർക്ക് കുറയ്ക്കുകയും ഹാജർ രേഖപ്പെടുത്തില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപിച്ചായിരുന്നു വിദ്യാർത്ഥി രീക്ഷ പേപ്പറിൽ ആത്മഹത്യ കുറുപ്പ് എഴുതിയത്.
സംഭവത്തെ തുടർന്ന് ചാലക്കുടി സ്വദേശിയായ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നു വീട്ടിലേക്ക് പറഞ്ഞു വിട്ടു. വിദ്യാർത്ഥിയോട് പരാതി നൽകേണ്ട എന്നാണ് പൊലീസ് ആവശ്യപ്പെട്ടത് എന്നു വിദ്യാർഥികൾ  പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം