അശ്ലീല സന്ദേശം; യുവ ആയുര്‍വേദ ഡോക്ടര്‍ക്കെതിരെ പ്രതികരിച്ച പേരാമ്പ്ര സ്വദേശിനി താരമാകുന്നു

fb chatകൊച്ചി: ഫെയ്‌സ്ബുക്ക് ചാറ്റില്‍ ലൈംഗിക ചുവയുള്ള സന്ദേശമിട്ട് ശല്യപ്പെടുത്തിയ യുവ ആയുര്‍വേദ ഡോക്ടര്‍ക്കെതിരെയ യുവതി ഫെയ്‌സബുക്ക് വഴി നടത്തിയ പ്രതിഷേധം ഇന്നലെ സമൂഹ മാധ്യമങ്ങില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഫെയ്സ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച ആയുര്‍വേദ ഡോക്ടറുടെ തനിനിറം പുറത്ത് കൊണ്ടുവന്ന പേരാമ്പ്ര സ്വദേശിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ അപ്രത്യക്ഷമായി. ഇന്‍ബോക്‌സിലേക്ക് ലൈംഗികചുവയുള്ളതും അശ്ലീലമായതുമായ സന്ദേശങ്ങള്‍ അയച്ച യുവ ഡോക്ടറുടെ യഥാര്‍ഥമുഖം എല്ലാവരും തിരിച്ചറിയണമെന്ന് പറഞ്ഞാണ് പേരാമ്പ്ര സ്വദേശിനിയായ ശരണ്യ രാജിന്റെ പോസ്റ്റ്. പോസ്റ്റ് ഇതിനകം 5000ത്തിലധികം പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. യുവാവ് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പോസ്റ്റിട്ടത്. എന്നാല്‍ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു. അതില്‍ അപലപിച്ചും പെണ്‍കുട്ടി പോസ്റ്റ് ഇട്ടിട്ടുണ്ട്. പോസ്റ്റ്‌ ഇങ്ങനെ..

ഇന്നലെ ഞാനിട്ട പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടാവണം ഇന്ന് രാവിലെ ഫേസ്ബുക്ക് അത് റിമൂവ് ചെയ്തിട്ടുണ്ട്. ആദ്യം വിചാരിച്ചത് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ്, എന്തായാലും അതുണ്ടായിട്ടില്ല.
ആ പോസ്റ്റ് അങ്ങിനെ തന്നെ അവിടെ കുറെക്കാലം കിടക്കണമെന്ന് ആഗ്രഹവുമില്ല, അതുകൊണ്ട് പോയത് പോവട്ടെ.
പിന്തുണ നല്‍കിയ എല്ലാവര്ക്കും നന്ദി

NB: നേരത്തെ ഫോട്ടോ മാറി കൊടുത്തതില്‍ ഖേദിക്കുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം