സീരിയൽ ക്വട്ടേഷൻ:സഹപാഠിയെ ആക്രമിച്ച കേസിൽ എം80 മൂസ താരം അതുൽ ശ്രീവഅറസ്റ്റിൽ

കോഴിക്കോട്: സീരിയൽ ക്വട്ടേഷൻ:സഹപാഠിയെ ആക്രമിച്ച കേസിൽ എം80 മൂസ താരം അതുൽ ശ്രീവഅറസ്റ്റിൽ.സഹപാഠിയെ ആക്രമിച്ച കേസിൽ സീരിയൽ താരം അതുൽ ശ്രീവ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് അതുലിനെ അറസ്റ്റു ചെയ്തത്.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയുടെ പരാതിയിന്മേലാണ് നടപടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുരുക്ഷേത്രാ എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്നാണ് പൊലീസ് പറയുന്നത്.


ഇവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയോട് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചപ്പോൾ മർദ്ദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞമാസം മറ്റൊരു വിദ്യാർഥിയെ മർദ്ദിച്ച കേസിലും അതുൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂരപ്പൻ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ അതുൽ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് .
എം.80 മൂസ എന്ന സീരിയലിലൂടെയാണ് അതുൽ ശ്രദ്ധ നേടിയത്. സീരിയലിൽ കേന്ദ്ര കഥാപാത്രമായ മൂസയുടെ മകൻ റിസ്വാനായാണ് അതുൽ വേഷമിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം