ശാസ്ത്രലോകത്തിന് ഇന്ന്‍ കറുത്ത ദിനം;വിട പറഞ്ഞ് വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിങ്ങ്

ലണ്ടൻ:വീൽ ചെയറിൽ ഇരുന്നു ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ വില്യം ഹോക്കിങ്ങ്  (76) അന്തരിച്ചു.രോഗബാധിതനായ അദ്ദേഹത്തിന് ശരീരത്തെ മുഴുവൻ തളർത്തുന്ന മോട്ടോർ ന്യൂറോൺ എന്ന അസുഖമായിരുന്നു.യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്

.ബുധനാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

നിലവിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചുവരികയായിരുന്നു.

 

1942ൽ ജനുവരി 8ന് ഓക്സ്ഫോർഡിൽ ജനിച്ച സ്റ്റീഫൻ ഹോക്കിംഗ് 17–ാം വയസ്സിലാണ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയത്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പ്രശസ്ത ശാസ്ത്രഗ്രന്ഥം രചിച്ചത് ഹോക്കിംഗാണ്.

നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്.

ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.
കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്  മോട്ടോർ ന്യൂറോൺ ഡിസീസ് (എംഎൻഡി)എന്ന രോഗം അദ്ദേഹത്തെ ബാധിച്ചത്.കൈകാലുകള്‍ തളര്‍ന്നു പോയ അദ്ദേഹത്തിന്  പരമാവധി രണ്ടു വർഷം മാത്രാണ്  ആയുസെന്നു ഡോക്ടർമാർ വിധിഎഴുതിയിരുന്നു.

എന്നാല്‍ അതിന് ശേഷമാണ് അദ്ദേഹം നിരവധി ഗവേഷണങ്ങൾ നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം