കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം

കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരി  രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനത്തിനു ഇരയായി .

അമ്മ ജോലിക്ക് പോയ സമയം നോക്കി മുതുകിലും കാലിലും മർദ്ദിക്കുകയും ശരീരം തീകൊണ്ട് പൊള്ളിക്കുകയും ചെയ്തു.

. വീടിനുള്ളിൽ നിന്ന്  കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയാണ് കുട്ടിയെ  രക്ഷപ്പെടുത്തിയത്.

ബോധരഹിതയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നാട്ടുകാരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇയാൾക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു. അമ്മയേയും കുഞ്ഞിനേയും പോലീസ് സർക്കാർ അഗതി മന്ദിരത്തിൽ എത്തിച്ചു.

ഇതിനു മുന്‍പും ഭാര്യയെയും മകളെയും ഇയാള്‍ ഉപദ്രവിക്കാറുണ്ടെന്നും നാട്ടുകാര്‍ പോലീസില്‍ പരാതി  നല്‍കി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം