പ്രേമത്തിന് അവാര്‍ഡ് ലഭിക്കാതിരുന്നത് അല്‍ഫോന്‍സ്‌ പുത്രന്റെ ഉഴപ്പന്‍ നയമെന്ന് ജൂറി ചെയര്‍മാന്‍

premam2015ല്‍ മലയാള സിനിമ രംഗത്ത് ഏറെ തരംഗം ശ്രിഷ്ടിച്ച സിനിമയായിരുന്നു പ്രേമം. എന്നാല്‍ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഒരു മേഖലയില്‍ പോലും സിനിമയെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ് ജൂറി ചെയര്‍മാന്‍. പ്രേമത്തിന്റെ സംവിധായകാനായ അല്‍ഫോന്‍സ്‌ പുത്രന്റെ ഉഴപ്പാന്‍ നയമാണ് ഇതിനു പിന്നിലെന്ന് ജൂറി ചെയര്‍മാന്‍ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനോട് പറഞ്ഞു.

ജൂറി ചെയര്‍മാന്റെ മറുപടി ഇങ്ങനെ….

‘പ്രേമം സിനിമ മികച്ച എന്റര്‍ടെയ്‌നറാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ, അവാര്‍ഡിനായി ഒരു സിനിമ പരിഗണിക്കുമ്പോള്‍ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. അവാര്‍ഡ് ലഭിക്കാനുള്ള മൂല്യങ്ങള്‍ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു സിനിമ അതിന്റെ തികവില്‍ എത്തണമെങ്കില്‍ പല ഘടകങ്ങളും ഒരുമിക്കണം. എന്നാല്‍, പ്രേമം അത്തരത്തിലൊരു പെര്‍ഫെക്ട് മേക്കിംഗാണെന്ന് പറയാന്‍ സാധിക്കില്ല. പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് സിനിമ നന്നായി സംവിധാനം അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം എല്ലാ തരത്തിലും ഒരു പെര്‍ഫെക്ട് സിനിമയാണ്. പക്ഷെ പ്രേമത്തിന്റെ മേക്കിംഗിലേക്ക് വരുമ്പോള്‍ ഒരു ഉഴപ്പന്‍ നയമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുരസ്‌ക്കാര ജേതാക്കളെ നിര്‍ണയിക്കുന്ന ഒരു ഘട്ടത്തിലും പ്രേമത്തിനെ പരിഗണിച്ചിരുന്നേയില്ല.’

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം