തൃശൂര്‍ സെന്‍റ് അലോഷ്യസ് കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അദ്ധ്യാപകന്‍ മോശമായി പെരുമാറുകയും ഐഡി കാര്‍ഡുകള്‍ പിടിച്ചു വാങ്ങുകയും ചെയ്തു;സമാനമായ അനുഭവങ്ങള്‍ ഇതിന് മുന്‍പും നേരിടേണ്ടി വന്നിട്ടുണ്ടെന്ന്‍ വിദ്യാര്‍ഥികള്‍

കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് അദ്ധ്യാപകന്‍ മോശമായി പെരുമാറുകയും  കോളേജ് ഐഡന്‍ഡിറ്റി കാര്‍ഡ് പിടിച്ചു വാങ്ങിയതായും   ആരോപണം. തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലാണ് സംഭവം. കോളേജ് സ്‌പോര്‍ട്‌സ് ഡേ ആയിരുന്ന ബുധനാഴ്ച വരാന്തയില്‍ സംസാരിച്ചിരിക്കുകയായിരുന്ന കുട്ടികളോട് അധ്യാപകന്‍ മോശമായി സംസാരിക്കുകയും കോളേജ് ഐഡന്‍ഡിറ്റി കാര്‍ഡ്‌  എടുത്ത് കൊണ്ടുപോകുകയുമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
അധ്യാപകന്റെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം  എസ്.എഫ്.ഐ., കെ.എസ്.യു., എ.ബി.വി.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംയുക്ത പ്രതിഷേധ പരിപാടികള്‍ നടന്നു. ക്ലാസുകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
എന്നാല്‍ ആരോപണ വിധേയനായ അദ്ധ്യാപകന്‍ അവധിയിലായിരുന്നതിനാല്‍ വിഷയം  വെള്ളിയാഴ്ച   ചര്‍ച്ച ചര്‍ച്ചചെയ്യാമെന്ന്‍ തീരുമാനം എടുത്തു. അധ്യാപകന്‍ മാപ്പ് പറയുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
സമാനമായ അനുഭവങ്ങള്‍ ഇതിന് മുന്‍പും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹാജരുമായി ബന്ധപ്പെട്ട് കോളേജില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി കംപ്ലെയിന്റ് സെല്‍ പുനഃക്രമീകരിക്കുക, ടോയ്‌ലെറ്റിന് സമീപത്തുള്ള ക്യാമറകള്‍ നീക്കംചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണം ഇല്ലെങ്കില്‍ ആവിശ്യനങ്ങള്‍ നിറവേറും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം