എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എഴുതു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ച്ചു. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് ആ​​​രം​​​ഭി​​​ച്ച് 27ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്കും ഇ​​​ന്നു തുടങ്ങി.

കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യു​​​ള്ള 2,933 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 10-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത് 4,55,906 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ല​​​സ് വ​​​ണ്‍ പ​​​രീ​​​ക്ഷ​​​യ്ക്ക് 4,61,230 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ല​​​സ്ടു​​​വി​​​ന് 4,42,434 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ക്ക് 2,050 പ​​​രീ​​​ക്ഷാകേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യി​​​ൽ 29,996 പേ​​​ർ ഒ​​​ന്നും 29,444 പേ​​​ർ ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​തും.

പത്താംക്ലാസ് പരീക്ഷയുടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ടം ഏ​​​പ്രി​​​ൽ മൂ​​​ന്നു മു​​​ത​​​ൽ 12 വ​​​രെ​​​യും ര​​​ണ്ടാം ഘ​​​ട്ടം 17 മു​​​ത​​​ൽ 21 വ​​​രെ​​​യു​​​മാ​​​ണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം