എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി ഇനി എളുപ്പത്തില്‍ തിരുത്താം

By | Monday March 23rd, 2015

sslc certificateതിരുവനന്തപുരം: എസ്എസ്എല്‍സി  ബുക്കിലെ ജനന തിയതി തിരുത്തല്‍ വ്യവസ്ഥ ലഘൂകരിച്ചു. ഇനി മുതല്‍ കേരള പരീക്ഷ ഭവന്റെ  വെബ്സൈറ്റിലെ (http://www.keralapareekshabhavan.in/ ) ഡൌണ്‍ലോഡില്‍ നല്‍കിയിട്ടുള്ള  ഔദ്യോഗിക അപേക്ഷ ഫോം പൂരിപ്പിച്ച് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കേറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികള്‍ സഹിതം പരീക്ഷാഭവനില്‍ നല്കിയാല്‍ മതിയാകും. യു.പി സ്കൂള്‍ വരെയുള്ള കുട്ടികളുടെ സ്കൂള്‍ രേഖയിലെ ജനന തിയതി തിരുത്താന്‍ എ.ഇ.ഒ യ്ക്കും, ഹൈസ്കൂളിലെ കുട്ടികള്‍ SSLC പരീക്ഷയ്ക്കു മുമ്പ് ജനന തിയതി തിരുത്താന്‍ ഡി.ഇ.ഒ യ്ക്കും അപേക്ഷ നല്കിയാല്‍ മതി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം