നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അത് സംഭവിച്ചു ;സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട്  തന്‍റെ ജീവിതത്തിലേക്ക്  കടന്നു വന്ന ഭാഗ്യത്തില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും വിവരിക്കാനാവാത്ത ആഹ്ലാദത്തിലാണ്.

രണ്ടു മാസത്തിനു മുന്‍പാണു നടി സണ്ണിലിയോണ്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നു എന്ന വാര്‍ത്ത‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്.എന്നാല്‍ ദത്തെടുക്കുന്നതിനായുള്ള നിയമ നടപടികളാണ് തനിക്ക് മുന്നില്‍ തടസമായ് വന്നെതെന്നും സണ്ണി പറയുന്നു .കഴിങ്ങ്ന ദിവസമാണ് നിയമ നടപടികള്‍ പൂര്‍ത്തിയായത് .കാത്തിരിപ്പിനൊടുവില്‍ നിഷ തങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന്‍റെ സന്തോഷത്തിലാണ് ഇരുവരും . ഇതിനിടയില്‍ പരാതി പറയുവാനോ വാക്കുതര്‍ക്കത്തിനോ നില്ക്കാന്‍ നേരമില്ലെന്നും ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നുവന്ന കൊച്ചു രാജകുമാരിയെ സ്നേഹിക്കുന്ന തിരക്കിലാണെന്നും സണ്ണി പറഞ്ഞു .

 

“എന്റെ ജീവിതത്തിലേക്ക് ഒരു പ്രകാശദീപമായാണ് അവള്‍ കടന്ന് വന്നത്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെല്ലാം ഞങ്ങള്‍ അടിമുടി മാറ്റി. അവളുടെ വിടര്‍ന്ന ചിരിയേക്കാള്‍ ഞങ്ങള്‍ക്കിപ്പോള്‍ വേറെ സന്തോഷമില്ല. ഇനി കുടുംബത്തിന് വേണ്ടിയാകും എന്റെ കൂടുതല്‍ സമയങ്ങള്‍. അവളുടെ ഊണ്, ഉറക്കം, നടത്തം, കളി, സ്‌ക്കൂളില്‍പ്പോക്ക് അതെല്ലാമാണ് ഇനി എനിക്ക് പ്രധാനം.ആ സമയങ്ങളില്‍ ഇനി എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും”. മാറിയ ജീവിതത്തെക്കുറിച്ച് സണ്ണി ലിയോണ്‍ പ്രതികരിക്കുന്നത് ഇങ്ങനെ.

അതോടൊപ്പം ഇന്ത്യയിലും അമേരിക്കയിലും ദത്തെടുക്കല്‍ പ്രക്രിയ കുറേയധികം ലഘൂകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മടുപ്പുളവാക്കുന്ന അഭിമുഖങ്ങള്‍ക്കാണ് ഹാജരാക്കപ്പെടുന്നത്. നീണ്ട കാല താമസങ്ങള്‍ വലിയ തടസ്സമാകുന്നു. അനാഥാലയങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബന്ധപ്പെട്ട് അപേക്ഷ നല്‍കി കാത്തിരുന്നത് ഞങ്ങള്‍ രണ്ടു വര്‍ഷമാണ്. ഇന്ത്യന്‍ നിയമങ്ങള്‍ കുറേ മടുപ്പിച്ചുവെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷങ്ങള്‍ക്ക് അതിരില്ല’.

അനാഥരായി കഴിയുന്ന കുട്ടികള്‍ സ്നേഹിക്കുന്ന കൈകളില്‍ എത്തണമെന്നും അതിനൊരു നിയമനടപടിയും തടസമാവരുതെന്നും,അവര്‍ തുറന്നടിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം