ക്രിക്കറ്റ്‌ താരം ബ്രാവോയുമായുള്ള പ്രണയം; കുടുബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് ശ്രിയ വിവാഹത്തിലേക്ക് ?

ചെന്നൈ: ക്രിക്കറ്റ്‌ താരം ബ്രാവോയുമായുള്ള പ്രണയത്തിന്  കുടുബത്തിന്‍റെ  എതിര്‍പ്പ് മറികടന്ന് ശ്രിയ വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് ഗോസ്സിപ്പ് കോളങ്ങളിലെ  ഇപ്പോഴത്തെ ചൂടേറിയ വാര്‍ത്തകള്‍.  വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയുമായി തെന്നിന്ത്യന്‍ താരം ശ്രീയ ശരണ്‍ പ്രണയത്തിലാണെന്ന കാര്യം നേരത്തെ തന്നെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടുരുന്നു.  മുബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒന്നിച്ച് എത്തിയെന്നും മണിക്കൂറുകളോളം അവിടെ ചെലവഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹോട്ടലിലെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ ആളുകള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു.
    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈക്ക് വേണ്ടി കളിക്കാന്‍ ബ്രാവോ തമിഴ്‌നാട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്നും അടുത്ത് തന്നെ വിവാഹം കഴിക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. എന്നാല്‍ ബ്രാവോയുമായുള്ള വിവാഹത്തിന് ശ്രിയയുടെ കുടുംബക്കാരുടെ സമ്മതമില്ല. ഈ ബന്ധത്തെച്ചൊല്ലി വീട്ടില്‍ കുടുംബ കലഹം ഉണ്ടായെന്നും പറയപ്പെടുന്നു. അതേ സമയം തങ്ങള്‍ തമ്മില്‍ അത്തരത്തിലുള്ള ബന്ധമില്ലെന്നും ബ്രാവോ തന്‍റെ ഏറ്റവുമടുത്ത സുഹൃത്താണെന്നുമാണ് ശ്രീയ മുമ്പ് വ്യക്തമാക്കിയിരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒഴിവാക്കിയതിനേ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ മുതല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് ബ്രാവോ കളിക്കുന്നത്. മലയാളം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള ശ്രിയ തെലുങ്ക് താരം ബാലകൃഷ്ണയുടെ നൂറാമത് ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം