സ്ത്രീകള്‍ മദ്യം വാങ്ങരുതെന്ന നിലപാട് തിരിച്ചുവരുത്തണമെന്ന് പ്രസിഡന്റ്

കൊളംബോ: സ്ത്രീകള്‍ മദ്യം വാങ്ങരുതെന്ന നിലപാട് വ്യക്തമാക്കി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. സ്ത്രീകള്‍ മദ്യം വാങ്ങുന്നത് വിലക്കിക്കൊണ്ടുള്ള വര്‍ഷങ്ങളായുള്ള ഉത്തരവ് ശ്രീലങ്ക നീക്കി ദിവസങ്ങള്‍ക്കമാണ് പുതിയ നടപടി പിന്‍വലിക്കാനാവശ്യപ്പെട്ട് പ്രസിഡന്റ് രംഗത്തെത്തിയത്. മദ്യം വാങ്ങുന്നതിനും വില്‍പ്പന കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്നതിനും സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ 1979 ലെ നിരോധനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീലങ്ക നീക്കിയത്.

ധനമന്ത്രി മംഗള സമരവീരയാണ് പുതിയ ഉത്തരവില്‍ ഒപ്പുവെച്ചത്. ഈ നടപടി പിന്‍വലിക്കണമെന്നും സ്ത്രീകള്‍ മദ്യം വാങ്ങിക്കരുതെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേസമയം സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് പ്രസിഡന്റ് സ്വീകരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. നാല് ദശാബ്ദങ്ങള്‍ക്കടുത്തുള്ള നിരോധനം നീക്കിയപ്പോള്‍ റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് സ്ത്രീകള്‍ക്ക് അനുമതി ലഭിക്കുമായിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ തീരുമാനത്തോടെ അതിന് കഴിയാത്ത സ്ഥിതിയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം