കോളേജ് വിദ്യാർഥിനി ആത്മഹത്യ ; പിന്നില്‍ സഹപാഠികളെന്ന് ശ്രീതിയുടെ കുടുംബം

കണ്ണൂർ : കണ്ണപുരത്തെ ദളിത് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് കോളേജിലെ സീനിയർ വിദ്യാർഥിനികളുടെ റാഗിങ്ങിനെത്തുടർന്നാണെന്ന് കുടുംബം. കണ്ണപുരത്തെ ശെൽവന്റെ മകൾ ശ്രീതിയാണ് റാഗിങ്ങിനെത്തുടർന്ന് ആത്മഹത്യ ചെയ്തത്. പരാതിയുമായി പോലീസിനെ സമീപിച്ചിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.

പയ്യന്നൂർ വനിതാ പോളിടെക്നിക്കിൽ ആദ്യവർഷ വിദ്യാർഥിനിയായിരുന്ന ശ്രീതി കഴിഞ്ഞ മാസം പതിമൂന്നിനാണ് ആത്മഹത്യ ചെയ്തത്. കോളേജ് ബസില്‍ സീറ്റിനെച്ചൊല്ലി സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി പ്രിന്‍സിപ്പാളിന് ശ്രീതി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് അമ്പതോളം വരുന്ന സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു.

ശ്രീതി റാഗിങ്ങിനിരയായെന്ന് കോളേജിലെ ചില വിദ്യാർഥിനികൾ സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് അവരൊന്നും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പറയുന്നു.ശ്രീതി മരിച്ച് നാൽപ്പത് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും കുടുംബം വിമർശിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം