മണ്ടത്തരം ചെയ്യില്ല; ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്ന് നടന്‍ ശ്രീനിവാസന്‍

ആലപ്പുഴ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍. ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും അതിനാല്‍ നടിയെ ആക്രമിക്കുന്ന തരത്തിലുള്ള മണ്ടത്തരം ദിലീപ് ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഇത് പൊലീസ് അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍  കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

അംഗങ്ങള്‍ക്കു കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി താര സംഘടനയായ അമ്മ മാറിയെന്നും ശ്രീനി ആരോപിച്ചു. താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും  ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് വേറെ  പ്രസക്തിയൊന്നുമില്ലെന്നും ശ്രീനിവാസന്‍ തുറന്നടിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം