പാര്‍ട്ടി തിരിഞ്ഞു ശ്രീകൃഷ്ണ ജയന്തി ആഘോഷം

6x4  1കണ്ണൂര്‍: കാവിയും ചുവപ്പും നീലയും കണ്ണന്‍മാര്‍. സംസ്ഥാനത്ത് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി സംഭവബഹുലമായിരുന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കാറുണ്ടായിരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തതോടെ സംഭവബഹുലമായ ദൃശ്യങ്ങള്‍ക്കാണു സംസ്ഥാനം സാക്ഷ്യം വഹിച്ചത്. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ബാലഗോകുലം കാവിക്കൊടിയും ഉണ്ണിക്കണ്ണന്‍മാരുമായി എന്നത്തേയുംപോലെ നഗരങ്ങളെ അമ്പാടിയാക്കിയപ്പോല്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി നിരത്തിലിറങ്ങി. സിപിഎം ചുവന്നകൊടിയും ചുവന്ന കൃഷ്ണനെയും അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ കൃഷ്ണനാണ് ഏവരെയും അമ്പരപ്പിച്ചത്. നീല കണ്ണനും നീലക്കൊടിയുമായിരുന്നു കോണ്‍ഗ്രസിന്. കണ്ണൂരിലാണു പാര്‍ട്ടി തിരിഞ്ഞു ശ്രീകൃഷ്ണ ജയന്തി ആഘോഷം പ്രധാനമായും നടന്നത്. പോഷകസംഘടനായ ബാലസംഘത്തിന്റെ ആഭിമുഖ്യത്തിലാണു സിപിഎം ഘോഷയാത്ര സംഘടിപ്പിച്ചത്. മതപരമായ ബിംബങ്ങള്‍ ഒഴിവാക്കിയായിരുന്നു സിപിഎം ഘോഷയാത്ര. നവോത്ഥാന നായകരേയും മഹാബലിയേയുമാണു സിപിഎം അണിനിരത്തിയത്. 200 കേന്ദ്രങ്ങളിലാണു സിപിഎം ഘോഷയാത്ര സംഘടിപ്പിച്ചത്. കണ്ണൂര്‍ അലവിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഘോഷയാത്ര. നീലകൃഷ്ണനും നീലക്കൊടിയമേന്തിയായിരുന്നു ഘോഷയാത്ര. കനത്ത സുരക്ഷയിലായിരുന്നു ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും ബാലസംഘത്തിന്റെ ഓണം ഘോഷയാത്രയും നടന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ ജാഥകളാണ് ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രകള്‍ എന്നാരോപിച്ചാണു സിപിഎമ്മും ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷയാത്രകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ എന്തിന്റെ പേരിലാണു കോണ്‍ഗ്രസ് പ്രത്യേകം ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്തിയതെന്നു വ്യക്തമല്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം