ആർഎസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം; എഫ് ഐ ആറില്‍ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കല്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ശനിയാഴ്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തിലെ  പോലീസിന്‍റെ എഫ്ഐആർ പുറത്തായി. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിനോട് കേസിലെ പ്രധാന പ്രതിയായ മണികണ്ഠന് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്.

കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പിടിയിലായവർക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും പാർട്ടി കൊലപാതകത്തിൽ പങ്കില്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാദം. എഫ് ഐ ആര്‍ റിപ്പോര്‍ട്ട് പുറത്തായതോടെ  ഈ വാദംപൊളിയുകയാണ്.

തന്നെ ചില കേസുകളിൽ പെടുത്താൻ രാജേഷ് ശ്രമിച്ചുവെന്നും ഇതിലുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.രാജേഷിനെ വധിക്കാൻ ദീർഘനാളായി ഗൂഢാലോചന നടത്തിവരികയായിരുന്നുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.

പ്രധാന പ്രതിയായ മ​​​ണി​​​ക​​​ണ്ഠ​​​നെ കൂ​​​ടാ​​​തെ വി​​​ജി​​​ത്ത്, സാ​​​ജു, അ​​​രു​​​ണ്‍, ഷൈ​​​ജു, ഗി​​​രീ​​​ഷ്, രാ​​​ജേ​​​ഷ്, മ​​​ഹേ​​​ഷ്, വി​​​ഷ്ണു, വി​​​പി​​​ൻ, മോ​​​നി എ​​​ന്നി​​​വ​​​രാ​​​ണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഒളിവിലുള്ള രണ്ടു പേരെ കുടുക്കാൻ പോലീസ് ഉൗർജിത ശ്രമം തുടരുകയാണ്.  ഇവർ ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം