ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനമെന്ന് അന്വേഷണ സംഘം;അര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാര്‍ പ്രതിക്കൂട്ടില്‍

കൊച്ചി: ശ്രീജിത്തിന്‍റെ  മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനമെന്ന്  അന്വേഷണ സംഘം. മരണവുമായി ബന്ധപ്പെട്ട് അര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാര്‍ പ്രതിക്കൂട്ടില്‍. സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണ് എന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നത്.

എന്നാല്‍ അര്‍ടിഎഫ് ഈ ആരോപണം നിഷേധിച്ചു. മൂന്നോ നാലോ മിനുറ്റ് മാത്രമേ ശ്രീജിത്ത് കസ്റ്റഡിയില്‍ ഉണ്ടായിരുന്നുള്ളൂ. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പിടികൂടിയ ഉടന്‍ തന്നെ സ്റ്റേഷനിലെത്തിച്ചെന്നും അര്‍ടിഎഫ് കോണ്‍സ്റ്റബിള്‍ പറഞ്ഞു

സംഭവത്തില്‍ ശ്രീജിത്തിന്റെ കൂട്ടുപ്രതികളെ ചോദ്യം ചെയ്യും. മര്‍ദ്ദത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറെ ചോദ്യം ചെയ്യും. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന് ശേഷമെന്നും സൂചന.

.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം