സര്‍ക്കാരില്‍ നിന്നും നീതി നിഷേധിച്ചു; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ വിഷമമുണ്ട്; ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്‌

 തിരുവനന്തപുരം: സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ കെ ശ്രീജിത്ത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ തനിക്ക് കടുത്ത വിഷമം ഉണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. അച്ചടക്കലംഘനം നടത്തിയെന്ന ആരോപണത്തില്‍ തന്നോട് ഇതുവരെ പാര്‍ട്ടി വിശദീകരണം നേരിട്ട് ചോദിച്ചിട്ടില്ലെന്നും താന്‍ അച്ചടക്കലംഘനം നടത്തുന്നതിനു തക്ക വലിയ തെറ്റ് ചെയയ്തിട്ടില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിരാഹാര സമരം പാര്‍ട്ടിക്കോ സര്‍ക്കാരിനെയോ എതിര്‍ത്തായിരുന്നില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തൂ് പാര്‍ട്ടി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഎം വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശ്രീജിത്തിനെ ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് പുറത്താക്കല്‍ നടപടിയെടുത്തത്. ശ്രീജിത്ത് സര്‍ക്കാര്‍ നടപടികളെ വിലകുറച്ച്‌ കണ്ടതായെന്ന ഗുരുതര ആരോപണമാണ് വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റിയോഗത്തില്‍ ഉയര്‍ന്നത്. ലോക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പുറത്താക്കല്‍ നടപടിക്ക് നാദാപുരം ഏരിയ കമ്മിറ്റിയുടെ അനുമതിയും ആവശ്യമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം