ശ്രീജിത്ത്‌ കസ്റ്റഡി മരണകേസ്; ശ്രീജിത്തിനെ ആളുമാറി പിടികൂടിയാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ സ്ഥിരീകരണം

കൊച്ചി:വാരാപ്പുഴ പോലീസ് മർദനത്തിൽ മരിച്ച ശ്രീജിത്തിനെ  ആളുമാറി പിടികൂടിയാണെന്ന്  പ്രത്യേക അന്വേഷണസംഘത്തിന്‍റെ സ്ഥിരീകരണം. വാസുദേവന്‍റെ വീട് ആക്രമിച്ച സംഭവത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളിൽ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.

അമ്പലപറമ്പിലെ അക്രമത്തിനാണ് സുമേഷിന് പരിക്കേറ്റത്. ശ്രീജിത്തിന്‍റെ സഹോദരൻ സജിത്തും ആക്രമണത്തിൽ പങ്കെടുത്തിട്ടില്ല. വാസുദേവന്‍റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറൽ പോലീസ് മേധാവി എ.വി. ജോർജിന്‍റെ സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിന് സ്ഥലപരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.

ഇതിനിടെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം രൂ​പീ​ക​രി​ച്ചു. അ​ഞ്ച് ഡോ​ക്ട​ർ​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​ർ​ദ​ന​മേ​റ്റ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം