ലോകത്തിലെ മികച്ച പരിശീലകര്‍;അന്തിമ പട്ടികയില്‍ സിനദിന്‍ സിദാനും ജോക്കിം ലോയും

ലോകത്തിലെ മികച്ച പരിശീലകരെ കണ്ടെത്താനുളള അന്തിമ പട്ടികയില്‍ റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാനും ജര്‍മ്മനിയുടെ ജോക്കിം ലോയും ഇടംപിടിച്ചു. ചെല്‍സിയുടെ അന്റോണിയോ കോന്റെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജോസ് മൊറിഞ്ഞോ എന്നിവരുള്‍പ്പെട്ട പത്തുപേരുടെ ചുരുക്കപട്ടിക ഫിഫയാണ് പ്രഖ്യാപിച്ചത്.

സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും റയലിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കാണ് സിദാന്‍ വഹിച്ചത്. ഒടുവില്‍ ചിരവൈരികളായ ബാഴ്‌സലോണയെ തകര്‍ത്ത് സ്പാനിഷ് സൂപ്പര്‍ കപ്പിലും റയല്‍ മുത്തമിട്ടു. ഈ പ്രകടങ്ങളാണ് സിദാന് തുണയായത്. കോണ്‍ഫഡേഷന്‍സ് കപ്പ് ആദ്യമായി ജര്‍മനിക്ക് കിരീടം നേടികൊടുക്കുന്നതില്‍ ജോക്കിം ലോ വഹിച്ച പങ്ക് ചെറുതല്ല. പരിചയ സമ്പന്നരുടെ അഭാവത്തില്‍ ജര്‍മ്മനിയുടെ യുവനിരകപ്പുയര്‍ത്തിയത് ലോയുടെ തന്ത്രങ്ങളിലൂടെയായിരുന്നു.

ബ്രസീലിന്റെ പരിശീലകന്‍ ടിറ്റെയും ഫിഫയുടെ ചുരുക്ക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീല്‍ നടത്തിയ മികച്ച പ്രകടങ്ങളാണ് ടിറ്റെക്ക് സഹായകരമായി. കഴിഞ്ഞ സീസണില്‍ ചെല്‍സിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടികൊടുത്തതാണ് അന്റോണിയെ കോന്റെയുടെ നേട്ടം. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനെ ജേതാക്കളാക്കിയ പരിശീലകനാണ് മാസിമിലാനോ അല്ലെഗ്രി. ബയേണ്‍ മ്യൂണിക്കിന്റെ കോച്ചായ കാര്‍ലോ ആഞ്ചലോട്ടി, ബാഴ്‌സലോണയുടെ ലൂയിസ് എന്റിക്വ എന്നിവരും ഫിഫയുടെ പുരസ്‌ക്കാരത്തിനായി മത്സരിക്കുന്നുണ്ട്.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ സിമിയോണി എന്നിവരാണ് ഫിഫയുടെ ചുരുക്കപട്ടികയില്‍ ഇടംപിടിച്ച മറ്റുപ്രമുഖര്‍. അടുത്തയാഴ്ച്ച മൊണോക്കായിലാണ് പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം