അഞ്ജു ബോബി ജോര്‍ജിനെ മാറ്റി വി ശിവന്‍കുട്ടിയെ നിയമിച്ചേക്കും

anju bobby georgeതിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് മാറ്റിയേക്കുമെന്ന് സൂചന.  പകരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന ടിപി ദാസന്‍, സിപിഎം നേതാവ് വി ശിവന്‍കുട്ടി എന്നിവരിലൊരാള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അഞ്ജുവിനെതിരായ അഴിമതി ആരോപണ വിവാദം സങ്കീര്‍ണമായ സാഹചര്യത്തിലാണ് തിരക്കിട്ട തീരുമാനം. രണ്ട് സാധ്യതകളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഒന്നുകില്‍ അഞ്ജു ബോബി ജോര്‍ജ്ജ് അധ്യക്ഷയായ ഭരണസമിതി പിരിച്ച് വിട്ട് തത്ക്കാലം ഭരണം അഡ്‌ഹോക്ക് കമ്മിറ്റിയെ ഏല്‍പ്പിയ്ക്കാം. അല്ലെങ്കില്‍ കായിക നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാം. നിലവിലുള്ള നോമിനേറ്റ് ചെയ്യുന്ന രീതി മാറ്റി പഴയതുപോലെ തിരഞ്ഞെടുപ്പിലൂടെ ഭരണസമിതിയെ നിശ്ചയിക്കുന്നതിനാണ് ഭേദഗതി വേണ്ടത്.

ഭേദഗതി വരുത്താതെ തന്നെ പിരിച്ച് വിടാനുള്ള സാധ്യതകളും ആലോചിയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട് . സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കൗണ്‍സില്‍ അംഗം ടോം ജോസഫ് രംഗത്തെത്തി . കായിക രംഗത്തിന്റെ നേട്ടത്തിനായാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്ക് വന്നതെന്നും ഇതില്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും ടോം ജോസഫ് പറഞ്ഞു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം