ഹിന്ദുക്കളെ അപമാനിച്ചാലും , ഗോമാംസം കൈയില്‍ സൂക്ഷിച്ചാലും മരണമുറപ്പ് ; ഭീക്ഷണിയുമായി ശശികല

കോഴിക്കോട്:  ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ വിവാദ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല വീണ്ടും രംഗത്തെത്തി.

“ഇനി മുതല്‍ ഹിന്ദുക്കളെ തെറി വിളിക്കുന്നവരുടേയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടേയും മരണം ആഘോഷിക്കപ്പെടുമെന്ന്”  ശശികല ഭീക്ഷണി മുഴക്കി .

ഗോ മാംസം കഴിക്കാനോ കൈയില്‍ സൂക്ഷിക്കാനോ പാടില്ല ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെ മരണം ആഘോഷിക്കപ്പെടും. സമീപകാല ചരിത്രം ഇതാണെന്നും ശശികല തുറന്നടിച്ചു. ചരിത്രം ഇനി ആവര്‍ത്തിക്കരുതെന്ന താക്കീതും.

 വ്യത്യസ്ത മതത്തിലെ ആളുകള്‍ തമ്മില്‍ കല്യാണം കഴിക്കരുതെന്നും അഥവാ   വിവാഹിതരായാല്‍ തങ്ങളുടെ ആചാരങ്ങള്‍ ഇരുവരും പിന്തുടരട്ടയെന്നും ശശികല പറഞ്ഞു.

അലി അക്ബര്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.ഭാരതത്തില്‍ നന്ന് ഹൈന്ദവത മാറ്റി നിര്‍ത്താനാകില്ലെന്നും  നിരോധിക്കപ്പെടേണ്ട ചില സംഘടനകള്‍ ഇപ്പോളും  കേരളത്തില്‍ സര്‍ക്കാരിന്‍റെ ആനുകൂല്യം പറ്റുകയാണെന്നും  അലി അക്ബര്‍ .ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം