ചിട്ടയായ ഭക്ഷണകരം നിങ്ങളെ ആരോഗ്യവാനാക്കും; ഡയാലിസിസ് രോഗികള്‍ക്കുള്ള പ്രത്യേക ആഹാരക്രമം

ഇന്നത്തെക്കാലത്ത് മാരകമായ രീതിയില്‍ വര്ദ്ധിച്ചുവരുന്ന ഒന്നാണ് വൃക്കരോഗം. ഇതിനു പ്രധാന കാരണങ്ങളില്‍ ഒന്ന് നമ്മുടെ തെറ്റായ ഭക്ഷണക്രമമാണ്. വൃക്കരോഗത്തെ ചെറുക്കാന്‍ ചിട്ടയായ ആഹാരക്രമം നമ്മെ സഹായിക്കും. ഡയാലിസിസ് രോഗികള്ക്ക് ദൈനംദിന ആഹാരക്രമം ഇതാ,

രാവിലെ 6.30-7.00 : ദോശ,അരിപ്പത്തിരി,ഇടിയപ്പം,അപ്പം,ഇഡ്ഡലി,പുട്ട്,ഉപ്പുമാവ്- ഉരുളക്കിഴങ്ങില്ലാത്ത സാമ്പാര്‍,കടലക്കറി(ലീച്ച് ചെയ്തത്),        മുട്ടയുടെ വെള്ളകൊണ്ടുണ്ടാക്കിയ കറി-ചായ,കാപ്പി(പാട മാറ്റിയത്).

രാവിലെ 10.00-10.30 :

നേര്പ്പി ച്ച മോരുംവെള്ളം(അര ഗ്ലാസ്), ആപ്പിള്‍,പപ്പായ,പേരയ്ക്ക,പൈനാപ്പിള്‍.

ഉച്ചയ്ക്ക് 12.30-1.00 :

ചോറ്, കോഴിക്കറി, മുട്ടയുടെ വെള്ളകൊണ്ടുള്ള കറി, പച്ചക്കറി(പൊട്ടാസ്യം കുറവുള്ളവ),  ചാറുകറി(അനുവദിച്ചിട്ടുള്ള പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ ഉപയോഗിക്കാം) ,സലാഡ്(വെള്ളരി,സവാള).

വൈകീട്ട് 4.00-4.30 :

ചായ,കാപ്പി(മധുരം കുറച്ച്,പാട മാറ്റിയത്),ഗോതമ്പ് ദോശ,ഉപ്പുമാവ്,കൊഴുക്കട്ട.

രാത്രി 7.30-8.00 :

ചോറ്,പത്തിരി,ചപ്പാത്തി-മീന്കിറി,ചാറുകറി,പച്ചക്കറി(ലീച്ച് ചെയ്തത്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം