പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ പൊതുമാപ്പ്

ജിദ്ദ: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ 90 ദിവസത്തേക്കാണ് പൊതുമാപ്പ്. ക്രിമിനല്‍ കുറ്റത്തില്‍ അകപ്പെടാത്തവര്‍ക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകും.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഒടുക്കിയ ശേഷം മാത്രമെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവുകയുള്ളു. ജനുവരി 15 മുതല്‍ ഏപ്രില്‍ 12 വരെയുള്ള 90 ദിവസത്തേക്കാണ് പൊതുമാപ്പിന്‍െ കാലാവധി. ഹജജ്, ഉംറ, സന്ദര്‍ശന വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്നവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി 90 ദിവസത്തിനുള്ളില്‍ സൗദിയില്‍നിന്നും ശിക്ഷ കൂടാതെ സ്വരാജ്യത്തേക്ക് തിരികെ പോകണം. മുന്‍ വര്‍ഷങ്ങളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ വിരലടയാളം എടുത്താണ് സ്വദേശങ്ങളിലേക്ക് കയറ്റി വിടുക. എന്നാല്‍ ഇത്തവണ വിരലടയാളം നല്‍കാതെ അനധികൃത താമസക്കാര്‍ക്ക് നാട്ടിലേക്ക് പോകാനാവും. അതുകൊണ്ട്തന്നെ വീണ്ടും ഹജ്, ഉംറ, തൊഴില്‍ വിസ എന്നിവയില്‍ സൗദിയിലേക്ക് വരാനാകും എന്ന പ്രത്യേകതയുണ്ട്.

ഒമ്പത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരിക്കും അനധികൃതമായി സൗദിയില്‍ തങ്ങുന്നവര്‍ക്ക് നാട്ടിലേക്ക് തിരികെ പോകാനാവുക. പൗരത്വം തെളിയിക്കുന്നതിനും യാത്രക്കും ആവശ്യമായ പാസ്‌പോട്ട്, വിമാന ടിക്കറ്റ് എന്നിവ സഹിതം തൊഴില്‍ വിഭാഗം ഓഫീസില്‍നിന്നും

പൂര്‍ത്തിയാക്കിയ ശേഷമാണ് പാസ്‌പോര്‍ട്ട് വിഭാഗത്തെ സമിപിക്കേണ്ടത്. തുടര്‍ന്ന് പാസ്‌പോട്ട് വിഭാഗം നാട്ടിലേക്ക് യാത്രപോകുന്നിനുള്ള അനുമതി നല്‍കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള നിരവധി വിദേശികള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക്

യാത്രയാവാന്‍ കാത്തിരിപ്പുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം