എണ്ണവിലയില്‍ ഇടിവ്; സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍; ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ വെട്ടിക്കുറച്ചു

By | Friday September 30th, 2016

kingസൌദിഅറേബ്യ : എണ്ണ വിലയിലെ ഇടിവ് കാരണം സൌദിഅറേബ്യ കടുത്ത പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനം വെട്ടിക്കുറവ് വരുത്തി. ആലോചനാസഭയിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും കുറച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓവര്‍ടൈം അലവന്‍സുകള്‍ കുറച്ചു.

സൗദി ജനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ 67 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരാണ്. ഏറ്റവും താഴെത്തട്ടിലെ ജീവനക്കാര്‍ക്കു വേതനം കുറച്ചില്ല. പക്ഷേ, ഇക്കൊല്ലം വേതനവര്‍ധന നല്‍കില്ല. ഓവര്‍ടൈമിനും പരിധിവച്ചു. വാര്‍ഷിക അവധി 30 ദിവസമാക്കി. ശമ്പളവും ആനുകൂല്യങ്ങളുമാണു സൗദി സര്‍ക്കാരിന്റെ ചെലവില്‍ 45 ശതമാനം. സര്‍ക്കാര്‍ മേഖലയില്‍ കടുത്ത ചെലവ് ചുരുക്കലാണ് സര്‍ക്കാരിനു മുന്നിലുള്ള വഴി എന്നാണ് പുതിയ തീരുമാനങ്ങള്‍ നല്‍കുന്ന സൂചന.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം