തൊണ്ടിമുതലില്‍ സൗബിന്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം ഇതോ?!

നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളക്കരയുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൗബിന്‍ ഷാഹിര്‍. അഭിനയത്തിന് പുറമെ സംവിധാനത്തിലും സൗബിന്‍ കഴിവ് തെളിയിച്ചിരുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സൗബിന്‍.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയിലെ ഫഹദ് അഭിനയിച്ച കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് സൗബിന്‍ ഷാഹിറിനെയായിരുന്നുവെന്ന്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ആ സിനിമ എന്തുകൊണ്ട് ഏറ്റെടുത്തില്ലെന്ന്‍ വ്യക്തമാക്കിയിരിക്കുകയാണ് സൗബിൻ.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ അഭിനയിക്കാന്‍ ദിലീഷ് പൊത്തന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴേക്കും തന്റെ ആദ്യ സിനിമ പറവയുടെ ജോലികളിലേക്ക് താന്‍ കടന്നിരുന്നു ഇക്കാരണത്താലാണ് ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതിരുന്നതെന്ന്‍ സൗബിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം