സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്ത് നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി:സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്.സോളാര്‍ കമ്മീഷനെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നടപടി.

താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സരിത കമ്മീഷന് കത്ത് റിപ്പോര്‍ട്ടിന്റെ ഉള്‍പെടുത്തിയതിനെതിരെയാണ് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും കോടതിയെ സമീപിച്ചത്.ഈ ഹര്‍ജിയിലാണ് കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കാന്‍ കോടതി ഉത്തരവിട്ടത്.

അതേസമയം,റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവിശ്യം കോടതി തള്ളുകയും ചെയ്തു.സോളാര്‍ കമ്മീഷനെ നിയമിച്ചത് മാനണ്ഡങ്ങളും നടപടി ക്രമങ്ങളും ലംഘിച്ചാണെന്നും അതിനാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപരമല്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം